Skip to main content

ഭിന്നശേഷി കുട്ടികൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു 

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2021- 22 പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത് നിർവഹിച്ചു.  വൈസ് പ്രസിഡന്റ് ഷീല ജോർജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പരിധിയിൽ വരുന്ന 33 കുട്ടികൾക്കാണ് 6,10,372 രൂപയുടെ ഉപകരണങ്ങൾ വിതരണം ചെയ്തത്. സെൻസറി കിറ്റ്, പീഡിയാട്രിക്ക് വീൽ ചെയർ, തെറാപ്പി മാറ്റ്, ഫുൾ ബോഡി സ്‌പൈനൽ ജാക്കറ്റ്, ആങ്കിൾ, ഫിംഗർ എക്സർസൈസർ, സ്റ്റാറ്റിക്ക് സൈക്കിൾ, സ്റ്റാന്റിംഗ് ഫ്രെയിം തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടെസി ഫ്രാൻസിസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.അൽജോ പുളിക്കൻ,  ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പോൾസൺ തെക്കുംപീടിക, ഇ കെ സദാശിവൻ, ബി ഡി ഒ പി ആർ അജയഘോഷ്, സി ഡി പി ഒ ഗ്രെറ്റാ കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.

date