Skip to main content

ഭക്ഷ്യമന്ത്രി ഇന്ന് (നവംബർ 13) ജില്ലയിൽ

 

കോട്ടയം: ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ഇന്ന്(നവംബർ 13) ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ ഒമ്പതിന് കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തുന്ന റേഷൻ കടകളുമായി ബന്ധപ്പെട്ട ഫയൽ തീർപ്പാക്കൽ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. 11 ന് ശബരിമല അവലോകന യോഗം നടക്കും.
ഉച്ചകഴിഞ്ഞ് 2.30ന് കൂട്ടിക്കൽ സെന്റ് മേരീസ് ഓർത്തഡോക്‌സ് ഹാളിൽ കൂട്ടിക്കലിലെ പ്രകൃതി ദുരന്തത്തിലും ഉരുൾപൊട്ടലിലും റേഷൻകാർഡ് നഷ്ടപ്പെട്ട കുടുംബങ്ങൾക്കുള്ള പുതിയ റേഷൻകാർഡ് വിതരണം ചെയ്യും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിക്കും. വൈകിട്ട് നാലിന് മണിമല 166-ാം നമ്പർ റേഷൻഡിപ്പോയ്ക്കു സമീപം നടക്കുന്ന ചടങ്ങിൽ അന്ത്യോദയ-അന്നയോജന സ്മാർട് കാർഡ് വിതരണവും നിർവഹിക്കും. 

date