Skip to main content

ജില്ലാതല പ്രസംഗമത്സരം; വീഡിയോ ക്ഷണിച്ചു

 

കോട്ടയം: ജില്ലാ നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ ജില്ലാതല പ്രസംഗ മത്സരത്തിനായി പ്രസംഗ വീഡിയോ ക്ഷണിക്കുന്നു. ദേശസ്‌നേഹവും രാഷ്ട്ര പുനർനിർമ്മാണവും എന്ന വിഷയത്തിൽ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് മത്സരം. പ്രായപരിധി 18-29. അപേക്ഷകർ കോട്ടയം ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം. ബ്ലോക്കുതലത്തിൽ ലഭിക്കുന്ന അപേക്ഷ സ്‌ക്രീന് ചെയ്ത് ജില്ലാതല മത്സരാർത്ഥികളെ കണ്ടെത്തും. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാം.  താത്പര്യമുള്ളവർ അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പ് 9447966988 എന്ന വാട്‌സാപ്പ് നമ്പറിലേക്കോ  dyc.kottayam@gmail.com എന്ന ഇ-മെയിലിലേക്കോ നവംബർ 16 നകം അയയ്ക്കുക. വിശദവിവരത്തിന് ഫോൺ: 9446084714, 9496801161, 0481-2565335.

date