Skip to main content

തേനീച്ച വളർത്തൽ പരിശീലനം; നവംബർ 19 വരെ അപേക്ഷിക്കാം

 

കോട്ടയം: ജില്ലാ ഖാദി-ഗ്രാമ വ്യവസായ ഓഫീസ് തേനീച്ച വളർത്തലിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിന് പങ്കെടുക്കുന്നവർ ഗുണഭോക്തൃ വിഹിതമായ 3000 രൂപ അടയ്ക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സബ്‌സിഡിയോടെ അഞ്ചു തേനീച്ചപ്പെട്ടി ലഭിക്കും. ഫോട്ടോ, പ്രായം തെളിയിക്കുന്ന രേഖ, റേഷൻകാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം അപേക്ഷ ചെല്ലിയൊഴുക്കം റോഡിലുള്ള ഓഫീസിൽ നവംബർ 19 വരെ നേരിട്ട് നൽകാം. ഫോൺ- 0481 2560586.

date