Skip to main content

ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു

കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സുരക്ഷാ സന്ദേശം പകര്‍ന്ന് സൈക്കിള്‍ റാലി നടത്തി. ശിശുദിനാഘോഷത്തിന്റെ ഭാഗമായാണ് കണ്ണൂര്‍ ചൈല്‍ഡ്‌ലൈനിന്റെ നേൃത്വത്തില്‍ സൈക്ലിങ്ങ് ക്ലബ്ബും അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളേജിലെ എന്‍എസ്എസ് യൂണിറ്റും ചേര്‍ന്ന് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നയിച്ച റാലി സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ ഫ്‌ളാഗ് ഓഫ് ചെയ്തു. റാലി പയ്യാമ്പലം ബീച്ചില്‍ ആരംഭിച്ച് പോലീസ് മൈതാനിയില്‍ സമാപിച്ചു.
 

date