Skip to main content

ബാലാവകാശ വാരാചരണം; വിവിധ പരിപാടികളുമായി ചൈല്‍ഡ് ലൈന്‍

ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി ചൈല്‍ഡ്‌ലൈനിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 17ന് ചൈല്‍ഡ്‌ലൈനിനും ജില്ലാ കുടുംബശ്രീ മിഷനും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് 'അമ്മയറിയാന്‍' എന്ന പേരില്‍ ആരംഭിക്കുന്ന ബോധവല്‍ക്കരണ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ലേബര്‍ കോടതി ജില്ലാ ജഡ്ജ് ആര്‍ എല്‍ ബൈജു എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. നവംബര്‍ 18ന് ജില്ലയിലെ തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് ജില്ലാ കലക്ടര്‍, ജില്ലാ ജഡ്ജ്, സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവരുമായി സംവദിക്കാന്‍ അവസരം ലഭിക്കും. നവംബര്‍ 19 ന് അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ വിവിധ സ്‌കൂളുകളില്‍ തെരുവു നാടകം അവതരിപ്പിക്കും. നവംബര്‍ 20ന് കുട്ടികളുടെ സുരക്ഷാ സന്ദേശം പ്രചരിപ്പിച്ച് ജില്ലയിലെ സ്‌കൂളുകള്‍, പോലീസ് സ്‌റ്റേഷനുകള്‍, മറ്റു സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ വകുപ്പുകളുമായി സഹകരിച്ച് ദീപം തെളിയിക്കും. ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ ജഡ്ജ്, ജില്ലാ കലക്ടര്‍, ജില്ലാ പോലീസ് മേധാവിമാര്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
 

date