Skip to main content

ഡിപ്ലോമ പ്രോഗ്രാമുകളിൽ സ്‌പോട്ട് അഡ്മിഷൻ

ഐ.എച്ച്.ആർ.ഡി മോഡൽ പോളിടെക്‌നിക് കോളേജുകളിലേക്കും  പൂഞ്ഞാർ എൻജിനിയറിങ് കോളേജിലേക്കും ഒന്നാം വർഷ ഡിപ്ലോമ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. എസ്.എസ്.എൽ.സി ആണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവർ അതതു ജില്ലകളിലെ മോഡൽ പോളിടെക്‌നിക് കോളേജുകളിലും പൂഞ്ഞാർ എൻജിനിയറിങ് കോളേജിലും നേരിട്ട് ബന്ധപ്പെടണം.  ബയോമെഡിക്കൽ എൻജിനിയറിങ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ്  എൻജിനിയറിങ്, ഇലക്ട്രികൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.   അർഹരായവർക്ക് ഫീസാനുകൂല്യം ലഭിക്കും. വിശദവിവരങ്ങൾക്ക് ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റ്  സന്ദർശിക്കുകയോ കെ കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്‌നിക് കോളേജ്, മാള (0480 2233240, 8547005080). മോഡൽ പോളിടെക്‌നിക് കോളേജ്, പൈനാവ് (0486 2232246, 8547005084). മോഡൽ പോളിടെക്‌നിക് കോളേജ്, മറ്റക്കര (0481 2542022, 8547005081). എൻജിനിയറിങ് കോളേജ്, പൂഞ്ഞാർ (8547005085) എന്നിവിടങ്ങളിൽ ബന്ധപ്പെടുകയോ ചെയ്യണം.
പി.എൻ.എക്സ്. 4550/2021

date