എറണാകുളം അറിയിപ്പുകള്‍1
കാവു സംരക്ഷണം; അപേക്ഷ ക്ഷണിച്ചു
കൊച്ചി: നാശോ•ുഖമായിക്കൊണ്ടിരിക്കുന്ന കാവുകളുടെ സംരക്ഷണത്തിനായി വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കാവുകള്‍ സംരക്ഷിക്കുന്നതിനായി കാവുകളുടെ ഉടമസ്ഥരില്‍ നിന്നും നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ തെരഞ്ഞെടുക്കുന്ന കാവുകള്‍ക്കാണ് ധനസഹായം നല്‍കുന്നത്. മുന്‍വര്‍ഷങ്ങളില്‍ സഹായധനം ലഭിച്ചിട്ടുളളവര്‍ അപേക്ഷിക്കേണ്ടതില്ല. പദ്ധതിയുടെ കീഴില്‍ ജൈവ വൈവിധ്യ സംരക്ഷണം, ഗവേഷണം, അപൂര്‍വ തദ്ദേശീയ ഇനം സസ്യങ്ങള്‍ നട്ടുപിടിപ്പിക്കല്‍, കുളങ്ങള്‍ ശുദ്ധീകരിക്കല്‍, ജന്തു ജീവികളെ സംരക്ഷിക്കല്‍, ജൈവവേലി നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ധനസഹായംനല്‍കുന്നത്. താത്പര്യമുളള വ്യക്തികള്‍ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍, വിസ്തൃതി, ചെയ്യാനുദ്ദേശിക്കുന്ന പ്രവൃത്തികളുടെ റിപ്പോര്‍ട്ട് എന്നിവ സഹിതം ആഗസ്റ്റ് 31-ന് മുമ്പായി ഇടപ്പളളി മണിമല റോഡിലുളള എറണാകുളം സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0484-2344761.
ഭിന്നശേഷിക്കാര്‍ക്ക്
സൗജന്യ മത്സരപരീക്ഷാ പരിശീലനം
കാക്കനാട്: ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍വഴി നടപ്പാക്കുന്ന സമഗ്ര തൊഴില്‍ പുനരധിവാസ പദ്ധതിയായ 'കൈവല്യ'യുടെ ഭാഗമായി ജില്ലയില്‍ കീഴ്മാട് അന്ധവിദ്യാലയത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 25 ദിവസത്തെ സൗജന്യ റസിഡന്‍ഷ്യല്‍ മത്സരപരീക്ഷാ പരിശീലനം ജൂണ്‍ 25ന് രാവിലെ 9.30ന് കീഴ്മാട് അന്ധവിദ്യാലയത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ.അബ്ദുള്‍ മുത്തലിബ് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അനുമോദിക്കും.
ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ലംപ്‌സം ഗ്രാന്റ്:
വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം
കൊച്ചി: ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ലംപ്‌സം ഗ്രാന്റ് അനുവദിക്കുന്നതിനായി അര്‍ഹരായവരുടെ വിവരങ്ങള്‍ ഓണ്‍ലൈനായി പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ്/സി.ബി.എസ്.ഇ ആന്റ് ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ ജൂണ്‍ 30-ന് മുമ്പ് www.scholarship.itschool.gov.in സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2429130.
പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരീക്ഷാപരിശീലനം
കൊച്ചി: ആലുവ സബ് ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ:പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2018-19 വര്‍ഷത്തെ മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്കുളള സൗജന്യ വാരാന്ത്യ പരിശീലന ക്ലാസ് ഉടന്‍ ആരംഭിക്കും.
ഒരു ലക്ഷത്തില്‍ താഴെ വരുമാനമുളള പിന്നാക്ക സമുദായക്കാര്‍ക്ക് 30 ശതമാനം സീറ്റ് അനുവദീനയമാണ്. വിദ്യാര്‍ത്ഥിയുടെ ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ ആറ് മാസത്തിനകമുളള സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 29 നു മുമ്പായി രക്ഷിതാവിനോടൊപ്പം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 2623304.
വാഹനം വാടകയ്ക്ക്; ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: മൂവാറ്റുപുഴ ഐ.സി.ഡി.എസ് ഓഫീസിലേക്ക് 2018-19 സാമ്പത്തിക വര്‍ഷം വാഹനം വാടകയ്ക്ക് എടുക്കുന്നതിന് റീടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 27 രാവിലെ 11 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8281999194, 0485-2814205.
ആവാസ് ക്യാമ്പ് പ്രവര്‍ത്തനമാരംഭിച്ചു
സംസ്ഥാനത്ത് ആദ്യമായി തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ റെയില്‍വേയുടെ സഹകരണത്തോടെ ആവാസ് ക്യാമ്പ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ ശ്രീലാല്‍ നിര്‍വ്വഹിച്ചു. ആലുവ സ്റ്റേഷന്‍ മാസ്റ്റര്‍ ബാലകൃഷ്ണന്‍, എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ വി.ബി ബിജു, ആര്‍പിഎഫ് ആലുവ സബ് ഇന്‍സ്‌പെക്ടര്‍ പി.വി രാജു, ആലുവ അസി. ലേബര്‍ ഓഫീസര്‍ ജഹ്ഫര്‍ സാദിഖ്, എറണാകുളം ജില്ലയിലെ തൊഴില്‍ വകുപ്പ് ജീവനക്കാര്‍, റെയില്‍വേ സ്റ്റാഫ്, ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സ്വകാര്യ ഐ. ടി. ഐകളുടെ മേലധികാരികള്‍ ഹാജരാകണം
വ്യവസായിക പരിശീലന വകുപ്പിന്റെ അനുമതി വാങ്ങാതെ ഏകപക്ഷീയമായി പ്രവര്‍ത്തനം നിര്‍ത്തുകയും ദീര്‍ഘകാലമായി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന സ്വകാര്യ ഐടിഐയുടെ മേലധികാരികള്‍ കളമശേരി ഗവ:ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ നേരിട്ട് ഹാജരാകണമെന്ന് അറിയിപ്പ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റ്റി.വി ആന്റ് വി.സി.ആര്‍ ടെക് ഐ.റ്റി.സി, (രവിപുരം റോഡ്, വളഞ്ഞമ്പലം, എറണാകുളം, പിന്‍ - 682016), കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയിംഗ്, ഐ.റ്റി.സി (കലൂര്‍, കൊച്ചി, എറണാകുളം) എന്നീ സ്വകാര്യ ഐ. ടി. ഐകളുടെ മേലധികാരികള്‍ സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകളുമായി ജൂണ്‍ 25-ന് മുന്‍പായി കളമശ്ശേരി, ആര്‍. ഐ. സെന്റര്‍, ട്രെയിനിംഗ് ഓഫീസര്‍ മുന്‍പാകെ നേരിട്ട് ഹാജരാകണം. ആലുവ സബ്ജയില്‍ റോഡ് ലോര്‍ഡ് എക്സ്റ്റന്‍ഷന്‍ സെന്ററിലെ കെടീസ് ഐടിഐ, (Ketees Private ITI, Lourd extn.Centre Sub Jail Road Aluva Ernakulam, PIN – 683101,) കാഞ്ഞൂര്‍ ഐടിഐ (Kanjoor Private ITI Kanjoor, Ernakulam,PIN- 683575 ) എന്നീ സ്വകാര്യ ഐ. ടി. ഐകളുടെ മേലധികാരികള്‍ സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകളുമായി ജൂണ്‍ 26-നും നളന്ദ പ്രൈവറ്റ് ഐ.ടി.ഐ കൊച്ചിന്‍, അങ്കമാലി പ്രൈവറ്റ് ഐ.ടി.ഐ അങ്കമാലി, എറണാകുളം എന്നിവയുടെ മേലധികാരികള്‍ ബന്ധപ്പെട്ട രേഖകളുമായി ജൂണ്‍ 29-ന് മുമ്പായും കളമശേരി ഗവ:ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ നേരിട്ട് ഹാജരാകണം.
നിരവധി തവണ സ്ഥാപനങ്ങള്‍ക്ക് വിഷയവുമായി ബന്ധപ്പെട്ട് കത്ത് നല്‍കിയിരുന്നു എങ്കിലും ഒരു മറുപടിയും ഇതുവരെ ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തില്‍ നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ നേരിട്ട് ഹാജരാകാത്തപക്ഷം ഇനിയൊരു അറിയിപ്പ് നല്‍കാതെ തന്നെ വകുപ്പ് നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്ന് ഗവ. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വിമന്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.
തെരുവുനായ വന്ധ്യംകരണ പദ്ധതി:
വിവിധ പരിപാടികളുമായി കുടുംബശ്രീ മിഷന്‍
കാക്കനാട്: തെരുവുനായ വന്ധ്യംകരണ പദ്ധതി ഊര്‍ജിതമാക്കാന്‍ കുടുംബശ്രീ വിവിധ പരിപാടികള്‍ ആവിഷ്‌കരിക്കുന്നു.പദ്ധതി ഒരു വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ സുരക്ഷ 2018 എന്ന പേരില്‍ ശില്പശാലയും അനുബന്ധ പരിപാടികളും ക്യാമ്പെയിന്റെ ഭാഗമായി ചിത്രരചന മത്സരവും ഫോട്ടോഗ്രാഫി മത്സരവും നടത്തും.
എറണാകുളം ജില്ലാമിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ചിത്രരചനാമത്സരം ഈ മാസം 24 ന് പെരുമ്പാവൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തും. തെരുവുനായ പ്രശ്നം എന്ന വിഷയം ആസ്പദമാക്കി 18 വയസ്സിനു താഴെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മത്സരം. വിജയിക്കുന്നവരെ സംസ്ഥാനതലത്തില്‍ ആദരിക്കും. തെരുവുനായ വന്ധ്യകരണ പദ്ധതി ജനകീയമാക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ക്യാമ്പെയിന്റെ ഭാഗമായിട്ടാണ് ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിക്കുന്നത്. തെരുവുനായപ്രശ്നം എന്ന വിഷയം ആസ്പദമാക്കിയാണ് മത്സരം. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമാണ് ഉള്ളത്. JPG ഫോര്‍മാറ്റിലുളള ഫോട്ടോകള്‍ abcphotospem@gmail.com എന്ന മെയില്‍ ഐഡിയിലേക്ക് അയയ്ക്കണം. ജൂലൈ 5 ആണ് അവസാന തീയതി.
കയര്‍ സഹകരണ സംഘം: വിരമിച്ച ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കണം
കൊച്ചി: കയര്‍ സഹകരണ സംഘങ്ങളില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖാന്തിരം പെന്‍ഷന്‍ നല്‍കുന്ന പദ്ധതി കയര്‍ വകുപ്പ് നടപ്പിലാക്കുന്നു. കയര്‍ സഹകരണ സംഘങ്ങളില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ (നിലവില്‍ ജീവിച്ചിരിക്കുന്ന)പേരു വിവരം അവരുടെ ആധാറിന്റെ പകര്‍പ്പ് സഹിതം വൈസ് ചെയര്‍മാന്‍, അപെക്‌സ് ബോഡി ഫോര്‍ കയര്‍, കയര്‍ ഭവന്‍, നന്ദാവനം തിരുവനന്തപുരം 695033 വിലാസത്തില്‍ ജൂണ്‍ 30-ന് മുമ്പ് അറിയിക്കണമെന്ന് അപെക്‌സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍ അറിയിച്ചു.
ഹിന്ദി ബി.എഡ് സ്‌പോട്ട് അഡ്മിഷന്‍
കൊച്ചി: ഹിന്ദി ബി.എഡിന് തുല്യമായ ഡിപ്ലോമ ഇന്‍ ലാംഗ്വേജ് എഡ്യൂക്കേഷന്‍ കോഴ്‌സ് മെറിറ്റ് ക്വാട്ട സ്‌പോട്ട് അഡ്മിഷന്‍ ജൂണ്‍ 26-ന് രാവിലെ 10-ന് അടൂര്‍ സെന്ററില്‍ നടക്കുന്നു. ഹിന്ദിയിലുളള ബിഎ, എം.എ, പ്രചാരസഭകളുടെ പ്രവീണ്‍, സാഹിത്യാചാര്യ കഴിഞ്ഞവര്‍ക്കും അവസാന പരീക്ഷ എഴുതുന്നവര്‍ക്കും പങ്കെടുക്കാം. പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്കും മറ്റര്‍ഹ വിഭാഗത്തിന് ഫീസ് സൗജന്യമായിരിക്കും. വിലാസം പ്രിന്‍സിപ്പാള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ് എഡ്യൂക്കേഷന്‍, അടൂര്‍, പത്തനംതിട്ട. ഫോണ്‍ 0473 4226028, 9446321496.
താത്പര്യപത്രം ക്ഷണിച്ചു
കൊച്ചി: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 1200-1500 സി.സി യുളളതും 1500-2300 സി.സി യുളളതുമായ കാറുകള്‍ ആഗസ്റ്റ് മുതല്‍ സര്‍വീസ് നടത്തുന്നതിന് വാഹന ഉടമകളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. പ്രതിമാസ ഇന്ധനം ഉള്‍പ്പെടെ എല്ലാ ചെലവുകളും ഉള്‍ക്കൊളളിച്ചു പരമാവധി 2500 കി.മി (1500-2300 സി.സി) 1500 കി.മി (1200-1500 സിസി) ഓടുന്നതിനുള്ള നിരക്കും അധികം കിലോമീറ്റര്‍ നിരക്കും പ്രത്യേകം സൂചിപ്പിച്ചു ഫിനാന്‍സ് കം അക്കൗണ്ട്‌സ് ഓഫീസര്‍, സി.സി.ആര്‍.സി, കളമശേരി വിലാസത്തിലും സോഫ്റ്റ് കോപ്പി kcrcfao@gmail.com ഇ-മെയില്‍ വിലാസത്തിലും ജൂലൈ രണ്ടിന് വൈകിട്ട് അഞ്ചിനകം നല്‍കണം.
- Log in to post comments