Skip to main content

മുഖ്യമന്ത്രി ഓണ്‍ലൈനില്‍ നിര്‍വഹിക്കും

 

കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ കേന്ദ്രം ഉദ്ഘാടനം ഇന്ന് 

ആലപ്പുഴ: കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ വിനോദസഞ്ചാര വകുപ്പ് പണികഴിപ്പിച്ച ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (നവംബര്‍ 22) ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തും. മുന്‍ മന്ത്രി തോമസ് ഐസക്, എസ്.എന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍, മുന്‍ എം.പി. ടി.ജെ. ആഞ്ചലോസ്, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ആര്‍. നാസര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശന ഭായി ടീച്ചര്‍, വൈസ് പ്രസിഡന്റ് സി.സി. ഷിബു, അംഗങ്ങളായ ടി.പി. വിനോദ്, ടി.എസ്. സുഖലാല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എസ്. രാധാകൃഷ്ണന്‍, ബി. ബൈജു, വി.പി. ചിദംബരന്‍, കണിച്ചുകുളങ്ങര ദേവസ്വം സെക്രട്ടറി പി.കെ. ധനേശന്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും.

ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണതേജ ഡെപ്യൂട്ടി സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു വര്‍ഗീസ് നന്ദിയും പറയും. 5.75 കോടി രൂപ ചിലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മിച്ചത്. തീര്‍ത്ഥാടകര്‍ക്കും ചിക്കരകുട്ടികള്‍ക്കും താമസിക്കുന്നതിന് ശുചിമുറികളും പാന്‍ട്രികളും ഉള്‍പ്പെടുന്ന 33 മുറികള്‍, രണ്ട് ഷോപ്പുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

date