Skip to main content

അസിസ്റ്റന്റ് എൻജിനീയർ താത്കാലിക ഒഴിവ്

ഗവൺമെന്റ് നിയന്ത്രണത്തിൽ മുട്ടത്തറയിൽ പ്രവർത്തിക്കുന്ന സഹകരണ അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) ൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിൽ താത്ക്കാലിക ഒഴിവുണ്ട്.  കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിന്നോ, പി.ഡബ്ല്യൂ.ഡിയിൽ നിന്നോ വിരമിച്ചവർക്ക് അപേക്ഷിക്കാം.  ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദം അലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത.  അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 29ന് അഞ്ച് മണി.  അപേക്ഷ കേപ്പിന്റെ വെബ്‌സൈറ്റായ www.capekerala.org നിന്നും ഡൗൺലോഡ് ചെയ്യാം.
പി.എൻ.എക്സ്. 4639/2021

date