Skip to main content

അട്ടപ്പാടിയിൽ സബ് കലക്ടറുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്തിന് തുടക്കമായി 

 

അട്ടപ്പാടി മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡൽ ഓഫീസറുമായ ശിഖാ സുരേന്ദ്രന്റെ  നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അദാലത്തിന് തുടക്കമായി. ആദ്യദിനം കോട്ടത്തറ പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ ഷോളയൂർ, കോട്ടത്തറ വില്ലേജുകളിലെ പരാതികളാണ് സ്വീകരിച്ചത്. ഭൂമി, റേഷൻ കാർഡ്, പട്ടയം, വീട് നിർമാണം, ജോലി എന്നിവ സംബന്ധിച്ച 145  പരാതികളാണ് ലഭിച്ചത്. അടിയന്തിരമായി പരിഗണിക്കേണ്ട വിഷയങ്ങളിൽ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ആവശ്യപ്പെടുകയും പരാതികളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. അട്ടപ്പാടി മേഖലയിലെ ഗ്രാമ - ബ്ലോക്ക്പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിൽ പങ്കെടുത്തു.

നാളെ (നവംബർ 25 ) രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ -
പുതൂർ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ
പുതൂർ, പാടവയൽ പ്രദേശത്തെ പൊതുജനങ്ങളിൽ നിന്നുള്ള പരാതികൾ സ്വീകരിക്കും.

നവംബർ 26 ന്  രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ -
അഗളി ഇ.എം.എസ് ഹാളിൽ
അഗളി,  കള്ളമല പ്രദേശത്തെ പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കും.

അദാലത്തിൽ പൊതുജനങ്ങൾക്ക് നേരിൽ വന്ന് പരാതികൾ ബോധിപ്പിക്കാം. 
 

date