Skip to main content

വോട്ടര്‍പട്ടിക നിരീക്ഷന്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ നിര്‍ദ്ദേശം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും- വോട്ടര്‍പട്ടിക നിരീക്ഷന്‍

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിച്ചിട്ടുള്ള കരട് വോട്ടര്‍പട്ടികയില്‍ വന്നിട്ടുള്ള പിശകുകകള്‍  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക നീരിക്ഷകന്‍  ബിജു പ്രഭാകര്‍ പറഞ്ഞു. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം- 2022 ന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത് സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എം.എല്‍എ മാരും  രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ബി.എല്‍.എമാരുടെ യോഗങ്ങള്‍ അടിയന്തിരമായി വിളിച്ചു      ചേര്‍ക്കാന്‍  വോട്ടര്‍പട്ടിക നീരിക്ഷകന്‍   നിര്‍ദ്ദേശം നല്‍കി.  ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ബൂത്ത് ലെവല്‍ ഏജന്റുമാരുടെ പട്ടിക നവംബര്‍ 30 നകം ലഭ്യമാക്കണം.   ജില്ലയില്‍ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞം ക്യാമ്പയിനില്‍ മുഴുവന്‍  രാഷ്ട്രീയപാര്‍ട്ടി പ്തിനിധികളും പൊതുജനങ്ങളും സഹകരിക്കണമെന്നും നിരീക്ഷന്‍ അഭ്യര്‍ഥിച്ചു.

യോഗത്തില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, എഡി.എം എ.കെ.രമേന്ദ്രന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ വി.സൂര്യനാരായണന്‍,  തഹസില്‍ദാര്‍മാരായ എ.വി.രാജന്‍, പി.ജെ.ആന്റോ, എന്‍.മണിരാജ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ മൂസാ ബി ചെര്‍ക്കള, കെ.ആര്‍. ജയനാന്ദ, വി.രാജന്‍, പി.രമേശ്, എം.കുഞ്ഞമ്പു നമ്പ്യാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

date