Skip to main content

കള്ള്  വ്യവസായ ക്ഷേമനിധി പെന്‍ഷന്‍ ആദാലത്ത്  ഡിസംബര്‍ 8 ന്

 

 

 

 കള്ള്  വ്യവസായ ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് തൊഴിലാളി, കുടുംബ, സാന്ത്വന പെന്‍ഷന്‍ അപേക്ഷകളുടെ പരാതി പരിഹരിക്കുവാന്‍ ഡിസംബര്‍ എട്ടിന് കോഴിക്കോട് പെന്‍ഷന്‍ ആദാലത്ത് നടത്തുന്നു.   അപേക്ഷ സമര്‍പ്പിച്ച് ഇതുവരെ പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്കും പെന്‍ഷന്‍ പാസ്സായി ഉത്തരവ് ലഭിച്ചിട്ടും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്കും പെന്‍ഷന്‍ നിരസന ഉത്തരവ് ലഭിച്ചിട്ടും നിശ്ചിത സമയ പരിധിയില്‍ അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും അതു സംബന്ധിച്ച്  കോഴിക്കോട് ജില്ലാ ഓഫീസില്‍ ഡിസംബര്‍ അഞ്ചിനകം  അപേക്ഷ സമര്‍പ്പിക്കാമെന്ന് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.  ബോര്‍ഡില്‍  നിരസിച്ച അപ്പീല്‍ അപേക്ഷയും മസ്റ്ററിംങ് ചെയ്യാത്ത കാലയളവിലെ പെന്‍ഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച അപേക്ഷകളും അദാലത്തിൽ പരിഗണിക്കില്ല.  ഫോണ്‍ : 0495 2384355. 

date