Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 166 പേർ‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 284 പേർ‍ക്ക്  രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 28) 166 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 4 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 160 പേർ, ആരോഗ്യ പ്രവർത്തകരായ 2 പേർ 
എന്നിവർ ഉൾപ്പെടും.284 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 2578 പരിശോധന നടത്തിയതിലാണ് 166 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 6.43 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

 പാലക്കാട് നഗരസഭ സ്വദേശികൾ 21 പേർ

അമ്പലപ്പാറ, കിഴക്കഞ്ചേരി, ഒറ്റപ്പാലം, പെരിങ്ങോട്ടുകുറിശ്ശി,
ഷോർണൂർ, വടകരപ്പതി സ്വദേശികൾ 6 പേർ  വീതം

എലപ്പുള്ളി, കുഴൽമന്നം, ഓങ്ങല്ലൂർ, തേങ്കുറിശ്ശി സ്വദേശികൾ 5 പേർ വീതം 

ചാലിശ്ശേരി, കണ്ണാടി, കൊഴിഞ്ഞാമ്പാറ, പുതുശ്ശേരി സ്വദേശികൾ 4 പേർ വീതം

ചെർപ്പുളശ്ശേരി, കൊടുമ്പ്, കോട്ടോപ്പാടം, കുത്തനൂർ, വാണിയംകുളം സ്വദേശികൾ 3 പേർ വിതം

ആലത്തൂർ, അനങ്ങനടി, മണ്ണാർക്കാട്, കൊടുവായൂർ, കുലുക്കല്ലൂർ, ലക്കിടി പേരൂർ, മുണ്ടൂർ, മുതലമട, നാഗലശ്ശേരി, നെല്ലായ, പരുതൂർ, പട്ടിത്തറ, പുതുപ്പരിയാരം, തരൂർ, വല്ലപ്പുഴ, വണ്ടാഴി  സ്വദേശികൾ 2 പേർ വീതം 

അകത്തേത്തറ, ചിറ്റൂർ തത്തമംഗലം, എലവഞ്ചേരി, എരിമയൂർ, എരുത്തേമ്പതി, കടമ്പഴിപ്പുറം, കാവശ്ശേരി, കൊല്ലങ്കോട്, കോങ്ങാട്,  കൊപ്പം, മങ്കര, മണ്ണൂർ, മരുതറോഡ്, മാത്തൂർ, മുതുതല, നല്ലേപ്പിള്ളി, നെന്മാറ, പറളി, പട്ടാമ്പി, 
പട്ടഞ്ചേരി, പിരായിരി, പുതുക്കോട്, തച്ചമ്പാറ, തച്ചനാട്ടുകര, തിരുവേഗപ്പുറ, വടക്കഞ്ചേരി സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 997 ആയി. 
 

date