Skip to main content

യൂത്ത് ക്ലബ്ബുകൾക്ക് അവാർഡ്

 

യുവജനക്ഷേമ -  കായിക മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയ യൂത്ത് ക്ലബ്ബുകൾക്ക് നെഹ്റു യുവ കേന്ദ്ര നൽകുന്ന അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2020 ഏപ്രിൽ ഒന്ന് മുതൽ 2021 മാർച്ച് 31 വരെ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിക്കുക.  കഴിഞ്ഞ രണ്ട് വർഷം അവാർഡ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും  നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെ  ഫോട്ടോ , വീഡിയോ, പത്ര കട്ടിംഗുകൾ , കഴിഞ്ഞ വർഷത്തെ ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്ക് സംബന്ധിച്ച റിപ്പോർട്ട് എന്നിവയും ഡിസംബർ ആറിനകം ജില്ലാ യൂത്ത് ഓഫീസർ , നെഹ്റു യുവ കേന്ദ്ര, കരാർ ബിൽഡിംഗ്സ് ഒന്നാം നില, എം.എൽ. റോഡ് കോട്ടയം - 686001 എന്ന വിലാസത്തിൽ നൽകണം.  ഫോൺ :04812565335, 8547628819
 

date