Skip to main content

സീനിയോറിറ്റി പുന:സ്ഥാപിക്കാൻ അവസരം

 

എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരിൽ  1999 ഒക്ടോബർ മുതൽ 2021 ജൂൺ  വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ പോയവർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാനും എംപ്ലോയ്മെൻ്റ് മുഖേന ജോലി ലഭിച്ചവർക്ക് വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കാനും , സീനിയോറിറ്റി പുന:സ്ഥാപിക്കാനും അവസരം.  ഇതിനായുള്ള അപേക്ഷ നവംബർ 30 വരെ   എംപ്ലോയ്മെൻ്റ് ഓഫീസിൽ സ്വീകരിക്കും.  ഉദ്യോഗാർത്ഥികൾക്ക്  നേരിട്ട് eemployment.kerala.gov.in  എന്ന പോർട്ടൽ മുഖേന രജിസ്ട്രേഷൻ പുതുക്കുന്നതിനും നവംബർ 30  വരെ സമയം അനുവദിച്ചിട്ടുണ്ട്.

date