Skip to main content

എസ്.സി പ്രൊമോട്ടർ നിയമനം

 

കോട്ടയം ജില്ലയിൽ കുറിച്ചി, ഭരണങ്ങാനം, മണിമല, ഗ്രാമപഞ്ചായത്തുകളിലും ചങ്ങനാശേരി നഗരസഭയിലും എസ്.സി പ്രൊമോട്ടർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.    പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയും 18നും 40നും മദ്ധ്യേ പ്രായവുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.  പ്രദേശത്ത് സ്ഥിര താമസക്കാരായിരിക്കണം. പട്ടികജാതി മേഖലയിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകർക്കും അപേക്ഷിക്കാവുന്നതാണ്. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സിയും പ്രായപരിധി അൻപതുമാണ്. മൂന്ന് വർഷത്തിൽ കുറയാതെ സാമൂഹ്യ പ്രവർത്തനം നടത്തുന്നവരാണെന്ന റവന്യു അധികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. താത്പര്യമുള്ളവർ  ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ,    തദ്ദേശ സ്ഥാപന സെക്രട്ടറി നൽകുന്ന റസിഡൻ്റ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷ  ഡിസംബർ നാലിനകം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് നൽകണം. അപേക്ഷാ ഫോറത്തിൻ്റെ മാതൃക  ജില്ലാ/ ബ്ലോക്ക് / മുനിസിപ്പൽ പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. ഫോൺ: 0481 2562503

date