Skip to main content

റൺ ഫോർ ഹെൽത്ത്‌ റാലിയുമായി  എൻ സി സി  ദിനാഘോഷം

73-ാമത് എൻ സി സി ദിനാഘോഷത്തോടനുബന്ധിച്ച് കേരള, ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ എറണാകുളം ഗ്രൂപ്പിന് കീഴിലുള്ള തൃശൂർ സെവൻ കേരള ഗേൾസ് ബറ്റാലിയൻ എൻ സി സി "റൺ ഫോർ ഹെൽത്ത്‌" റാലി സംഘടിപ്പിക്കുന്നു. തൃശൂർ ശ്രീ കേരളവർമ കോളേജിൽ നിന്ന് നവംബർ 28 ഞായറാഴ്ച രാവിലെ 7.30ന് ആരംഭിക്കുന്ന റാലി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്യും. നൂറോളം എൻ സി സി കേഡറ്റുകളാണ് ആരോഗ്യത്തിനായുള്ള കൂട്ടയോട്ടത്തിൽ ശ്രീ കേരള വർമ കോളേജിൽ നിന്നും അണിനിരക്കുന്നത്. പരിശീലനത്തോടൊപ്പം ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്നത് കൂടിയാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിയിൽ  ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ പി കെ സുനിൽകുമാർ, എറണാകുളം ഗ്രൂപ്പ്‌ കമ്മാൻഡർ കമഡോർ ഹരികൃഷ്ണൻ, സെവൻ കേരള ഗേൾസ് ബറ്റാലിയൻ കമ്മാന്റിങ് ഓഫീസർ കേണൽ ജോസഫ് ആന്റണി, വിവിധ ബറ്റാലിയൻ കമ്മാന്റിങ് ഓഫീസർമാർ, എൻ സി സി സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും. ഇതോടനുബന്ധിച്ച് രാമവർമപുരം ഐ എം എയിൽ സംഘടിപ്പിക്കുന്ന രക്തദാന ചടങ്ങിലും കേഡറ്റുകൾ പങ്കാളികളാകും.

date