Skip to main content

ഭിന്നശേഷി ദിനാചരണം-  'പ്രഭാകിരണം' മന്ത്രി ഉദ്ഘാടനം ചെയ്യും 

 

 

 

ലോക ഭിന്നശേഷി ദിനത്തില്‍ ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം ജില്ല സമഗ്ര ശിക്ഷാ കേരളയുമായി സഹകരിച്ച് നടത്തുന്ന പ്രഭാകിരണം പരിപാടി കോഴിക്കോട് ആര്‍.കെ.മിഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉച്ചക്ക് രണ്ടിന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. 
ജില്ലയിലെ ഭിന്നശേഷി കുട്ടികളുമായി സ്‌പെഷ്യല്‍ എഡുക്കേറ്റര്‍മാരുടെ നേതൃത്വത്തില്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ സംവദിക്കുകയും സ്‌നേഹ സമ്മാനം നല്‍കുകയും ചെയ്യും. ജില്ലയിലെ 144 എന്‍.എസ്.എസ് യൂണിറ്റുകളിലെ 144 പോഗ്രാം ഓഫീസര്‍മാരും 14,400 എന്‍.എസ്.എസ് വളണ്ടിയര്‍മാരും പരിപാടിയുടെ ഭാഗമാകും. ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് കരുതലായി മാറുകയാണ് പ്രഭാകിരണം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

date