Skip to main content

'സമന്വയ' പദ്ധതി രജിസ്‌ട്രേഷന്‍ ക്യാമ്പ്

പട്ടികജാതി, പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ഥികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട്  നടപ്പാക്കുന്ന  'സമന്വയ' പദ്ധതിയുടെ ഭാഗമായി  ഹോസ്ദുര്‍ഗ്ഗ് ടൗണ്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 15 ന് രാവിലെ 10 ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍  ക്യാമ്പ് രജിസ്ട്രേഷനും  ബോധവത്കരണ ക്ളാസും സംഘടിപ്പിക്കും. പുതിയ രജിസ്ട്രേഷന്‍, അധിക യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ കൂട്ടിച്ചേര്‍ക്കല്‍, നിലവിലുള്ള രജിസ്ട്രേഷന്‍ പുതുക്കല്‍  എന്നിവയാണ് ക്യാമ്പ് രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ അസല്‍  സര്‍ട്ടിഫിക്കറ്റുകളും, മാര്‍ക്ക് ലിസ്റ്റും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍ : 04672209068
 

date