Skip to main content

സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനം

 

 

 

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരിയില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ  കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടികെയര്‍ മാനേജ്‌മെന്റ്, മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റിസ്, കൗണ്‍സിലിംഗ് സൈക്കോളജി, മൊബൈല്‍ ജേണലിസം, എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി മാനേജ്‌മെന്റ്, ഫിറ്റ്‌നെസ്സ് ട്രെയിനിംഗ്, ഫാഷന്‍ ഡിസൈനിംഗ്, അക്യൂപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍, ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ്, സംഗീതഭൂഷണം, മാര്‍ഷ്യല്‍ ആര്‍ട്‌സ്, പഞ്ചകര്‍മ്മ അസിസ്റ്റന്‍സ്, സൗണ്ട് എഞ്ചിനീയറിംഗ്്, ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍, ലൈറ്റിംഗ് ഡിസൈന്‍, ബാന്‍ഡ് ഓര്‍ക്കസ്ട്ര, മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ്, ട്രെയിനേഴ്‌സ് ട്രെയിനിംഗ് സംസ്‌കൃതം, അറബി, ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡി.റ്റി.പി, വേഡ് പ്രോസസിംഗ്, ഡേറ്റാ എന്‍ട്രി, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ തുടങ്ങിയ മേഖകളിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. ഡിപ്ലോമ കോഴ്‌സിന് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറു മാസവുമാണ് പഠന കാലയളവ്.  പ്രോസ്്‌പെക്ടസ് www.srccc.in/www.src.kerala.gov.in വെബ്‌സൈറ്റിലും എസ്.ആര്‍.സി ഓഫീസിലും ലഭ്യമാണ്. 18 വയസിനുമേല്‍ പ്രായമുളള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15.

date