Post Category
കോര്‍പ്പറേഷനിൽ മൂന്നാമത് ജനകീയ ഹോട്ടല്‍ പ്രവർത്തനം ആരംഭിച്ചു
സുഭിക്ഷ കേരളത്തിന്റെ ഭാഗമായി കോര്പ്പറേഷന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൂന്നാമത്തെ 20/- രൂപയ്ക്ക് ഊണ് ലഭിക്കുന്ന ജനകീയ ഹോട്ടല്‍ വെറ്ററിനറി കോളേജ് കോമ്പൗണ്ടില്‍ ആരംഭിച്ചു. മുല്ലക്കര ഡിവിഷനിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ജനകീയ ഹോട്ടല്‍ ആരംഭിച്ചത്. ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം മേയര്‍ എം കെ വര്‍ഗ്ഗീസ് നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ പി കെ ഷാജന്, എന്‍ എ ഗോപകുമാര്‍, കൗണ്‍സിലര്‍മാരായ അനീസ് അഹമ്മദ്, രേഷ്മ ഹെമേജ്, സി ഡി എസ് പ്രസിഡന്റുമാരായ സുലോചന ഗോപിനാഥ്, ഷീബ തിമോത്തി, വെറ്ററിനറി കോളേജ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
date
- Log in to post comments