Skip to main content

യങ് ഇന്നോവേറ്റര്‍സ് പ്രോഗ്രാം : ആശയരൂപീകരണ സെമിനാര്‍ സംഘടിപ്പിച്ചു

 

 

 

യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം 2021 ന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പദ്ധതിയുടെ ഭാഗമായ വിദ്യഭ്യാസ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ആശയരൂപീകരണ സെമിനാര്‍ സംഘടിപ്പിച്ചു. ''സുസ്ഥിരതയിലും തുല്യതയിലും ഊന്നിയുള്ള കേരളത്തിന്റെ സമഗ്ര വികസനത്തിന് വിദ്യാര്‍ഥികളുടെ 30000 ആശയങ്ങള്‍'' എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി നടപ്പാക്കുന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിച്ചതിനോടനുബന്ധിച്ചാണ് സെമിനാര്‍ സംഘടിപ്പിച്ചത്.  
നടക്കാവ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍  നടന്ന പരിപാടിയില്‍ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്പ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് ലെ ശാസ്ത്രജ്ഞന്‍ ഡോ.ദിനേശന്‍ വി പി ' ജല സംരക്ഷണ നിര്‍വഹണം 'എന്ന വിഷയത്തില്‍ ക്ലാസ്സ് നടത്തി. ജില്ലാ കളക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍, റോഷന്‍ ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വൈഐപി കോര്‍ഡിനേറ്റര്‍മാരായ സന്ദീപ്, നിതാഷ, ഡയറ്റ് എഡ്യൂക്കേറ്റര്‍ നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

date