Skip to main content

രൂപാന്തരം' ഏകാംഗ ചിത്രപ്രദര്‍ശനം 11 വരെ

 

 

 

കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന രാജേന്ദ്രന്‍ പുല്ലൂരിന്റെ ''രൂപാന്തരം'' ഏകാംഗ ചിത്രപ്രദര്‍ശനം ഡിസംബര്‍ 11 വരെ കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ നടക്കും.  പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 4)  വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ (ഡി & ഇ) കലാകൃത്ത് സഗീര്‍ നിര്‍വ്വഹിക്കും.

 തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജി  നിന്നും ബിരുദം നേടിയ രാജേന്ദ്രന്‍ പുല്ലൂര്‍ നിരവധി ഏകാംഗ-സംഘ പ്രദര്‍ശനങ്ങളില്‍  പങ്കെടുത്തിട്ടുണ്ട്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ 11 മണി മുതല്‍  വൈകീട്ട് ഏഴ്  വരെയാണ് പ്രദര്‍ശനം. ഡിസംബര്‍ ആറിന് ഗ്യാലറി അവധിയായിരിക്കും.

date