Skip to main content

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

 

 

 

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിക്കുന്ന വിവിധ ക്ഷേമ ആനുകൂല്യങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഉറപ്പാക്കുന്നതിനും ഗുണഭോക്താക്കള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുമായി സജ്ജമാക്കിയിട്ടുള്ള ഇ-ശ്രം പോര്‍ട്ടലില്‍ ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ജില്ല എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.  
രജിസ്റ്റര്‍ ചെയ്യുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയുള്ള വിവിധ ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അര്‍ഹതയുണ്ട്. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.  വ്യക്തിഗത ആനുകൂല്യങ്ങള്‍, പെന്‍ഷന്‍, ദുരിതാശ്വസ സഹായം തുടങ്ങിയവ യഥാസമയം ലഭിക്കുന്നതിന് രജിസ്റ്റര്‍ ചെയ്ത വിവരം  മലപ്പുറം മഞ്ചേരി പ്ലാന്റേഷന്‍ ഓഫീസില്‍ അറിയിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2760204.

date