Skip to main content

ഏകദിന പരിശീലനപരിപാടി സംഘടിപ്പിച്ചു

 

 

 

കോഴിക്കോട് ജില്ലയുടെ മാതൃക പദ്ധതിയായ എന്‍.സി.ഡി - ടി.ബി എച്ച്.ഐ.വി സംയോജിത പരിശോധന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍ക്കും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കും പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ ടി.ബി കേന്ദ്രത്തില്‍  നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.ഉമ്മര്‍ ഫാറൂഖ് നിര്‍വഹിച്ചു.

ജില്ലാ ടിബി ആന്‍ഡ് എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.പി.പി പ്രമോദ് അധ്യക്ഷത വഹിച്ചു. 'ടി.ബി. നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ നേതൃത്വപരമായ പങ്ക്' എന്ന വിഷയത്തില്‍ ജില്ലാ ടിബി കേന്ദ്രം കണ്‍സള്‍ട്ടന്റ് ഡോ. പി.ആര്‍.ജയശ്രീ ക്ലാസ്സെടുത്തു. എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ജില്ലയിലെ പുരോഗതിയെ കുറിച്ച് ജില്ലാ എയ്ഡ്സ് കണ്‍ ട്രോള്‍ അസിസ്റ്റന്റ് എന്‍.ടി പ്രിയേഷ് സംസാരിച്ചു.

'അക്ഷയ കേരളം പദ്ധതിയുടെ ചരിത്രവും വര്‍ത്തമാനവും'എന്ന വിഷയത്തില്‍ ജില്ലാ ടിബി കേന്ദ്രം സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് കെ.എ.സലാം സംസാരിച്ചു. എന്‍.സി.ഡി - ടിബി എച്ച്.ഐ.വി സംയോജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ കാര്യക്ഷമമാക്കം എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചക്ക് പള്‍മണോളജിസ്റ്റ് ഡോ. ജ്യോതി എസ്. രാമചന്ദ്രന്‍ നേതൃത്വം നല്‍കി. ജില്ലയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു.

date