Skip to main content

പുത്തൂരിൽ സമാന്തര പാലം നിർമ്മാണത്തിന് തുക അനുവദിച്ചു 

ഒല്ലൂർ നിയോജക മണ്ഡലത്തിലെ പുത്തൂരിൽ സമാന്തര പാലത്തിന്റെ നിർമ്മാണത്തിന് 9 കോടി 70 ലക്ഷം രൂപയുടെ ഭരണാനുമതി പൊതുമരാമത്ത് വകുപ്പിൽ നിന്ന് ലഭിച്ചതായി റവന്യൂവകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു.പാലം നിർമ്മാണത്തിനും സ്ഥലമെടുപ്പിനുമായാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. പ്രവർത്തി അടിയന്തരമായി നടപ്പാക്കുന്നതിനുള്ള നടപടികൾ ഉടനെ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

date