Skip to main content

കല്ലേരി ചെട്ടിക്കടവ് റോഡ് നവീകരണത്തിന് 2.27 കോടിയുടെ അനുമതി

 

 

 

കുന്ദമംഗലം നിയോജകമണ്ഡലത്തിലെ കല്ലേരി ചെട്ടിക്കടവ് റോഡ് നവീകരണത്തിന് 2.27 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എംഎല്‍എ അറിയിച്ചു. 2021-22 ബഡ്ജറ്റില്‍ ഉള്‍പ്പടുത്തിയ പ്രവൃത്തിയാണിത്.  ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി  ആരംഭിക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും എംഎല്‍എ പറഞ്ഞു.

date