Skip to main content

ജൊവാദ് : വടക്കന്‍ ആന്ധ്രാപ്രദേശ് - ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍കടലിലെ 'ജൊവാദ് ' ചുഴലിക്കാറ്റിന്റെ സാന്നിധ്യത്തെ തുടര്‍ന്ന് വടക്കന്‍ ആന്ധ്രാപ്രദേശ് - ഒഡിഷ തീരത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ 'ജൊവാദ് ' ചുഴലിക്കാറ്റ്  നിലവില്‍ വിശാഖപട്ടണത്തിനു 210 കിലോമീറ്റര്‍ കിഴക്ക് - തെക്കു കിഴക്കായും, ഗോപാല്‍പൂരിനു 320 കിലോമീറ്റര്‍ തെക്കായും പുരിയില്‍ നിന്ന് 390 കിലോമീറ്റര്‍ തെക്ക്- തെക്കു പടിഞ്ഞാറായും പാരദ്വീപില്‍ നിന്ന് 470 കിലോമീറ്റര്‍ തെക്ക്- തെക്കു പടിഞ്ഞാറായും സ്ഥിതി ചെയ്യുന്നു.

 

അടുത്ത 12 മണിക്കൂറില്‍ ജൊവാദ് ചുഴലിക്കാറ്റിന്റെ ശക്തി ക്ഷയിച്ചു വടക്ക് - വടക്ക് കിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് ഡിസംബര്‍ 5 ഉച്ചയോടെ ഒഡിഷയിലെ പുരി തീരത്ത് അതിതീവ്ര ന്യുന മര്‍ദ്ദമായി എത്തിച്ചേരാനാണ് സാധ്യത. തുടര്‍ന്ന് ശക്തി കുറഞ്ഞ്,  ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. നിലവില്‍ കേരളത്തില്‍ ചുഴലിക്കാറ്റ് ഭിഷണിയില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.

date