Post Category
ഫോട്ടോഗ്രാഫി, വീഡിയോഗ്രഫി പരിശീലനം
ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫോട്ടോഗ്രാഫി ആന്‍ഡ് വീഡിയോഗ്രഫി, ഫാഷന്‍ ഡിസൈനിംഗ് എന്നിവയില്‍ ഡിസംബര്‍ 13 മുതല്‍ 30 ദിവസത്തെ സൗജന്യ പരിശീലനം നല്കുന്നു.
പങ്കെടുക്കാന്‍ താത്പര്യമുള്ള 18നും 45നും മധ്യേ പ്രായമുള്ളവര്‍ ഡിസംബര്‍ ഒമ്പതിന് രാവിലെ 10.30ന് നാല് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും ആധാര്‍ കാര്‍ഡിന്റെയും റേഷന്‍ കാര്‍ഡിന്റെയും പകര്‍പ്പുകളും സഹിതം പരിശീലന കേന്ദ്രത്തില്‍ എത്തണം.
date
- Log in to post comments