Skip to main content

വിലക്കയറ്റം: സഞ്ചരിക്കുന്ന വില്‍പനശാലകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

വിലക്കയറ്റത്തെ പ്രതിരോധിക്കുന്നതിന് വിപണി ഇടപെടല്‍ ശക്തമാക്കുന്നതിന് സപ്ലൈകോയുടെ നേതൃത്വത്തില്‍ ആരംഭിച്ച സഞ്ചരിക്കുന്ന വില്‍പനശാലകളുടെ കോന്നി, കോഴഞ്ചേരി താലൂക്കുകളിലെ ഉദ്ഘാടനം നിര്‍വഹിച്ചു.
കോന്നി താലൂക്ക്തല ഫ്‌ളാഗ് ഓഫ് പത്തനംതിട്ട ജില്ലാ സപ്ലൈകോ മൈലപ്ര ഡിപ്പോ അങ്കണത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനില്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ.എസ്. പ്രതാപന്‍, സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജര്‍ ആര്‍. രാജീവ്, കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ ബി. മൃണാള്‍സെന്‍ എന്നിവര്‍ പങ്കെടുത്തു.
കോഴഞ്ചേരി താലൂക്ക്തല ഫ്‌ളാഗ് ഓഫ് പത്തനംതിട്ട സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ അങ്കണത്തില്‍  മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. കോഴഞ്ചേരി അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ടി. ദിലീഫ്ഖാന്‍, പത്തനംതിട്ട ജില്ലാ ഡിപ്പോ ജൂനിയര്‍ മാനേജര്‍ എന്‍. ഷീജ എന്നിവര്‍ പങ്കെടുത്തു.
 

date