Skip to main content

ആശുപത്രിയിൽ നിയമനം: വാക്-ഇൻ-ഇൻ്റർവ്യൂ 9 ന്

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാത്ത് ലാബിൽ നെഴ്സിംഗ് അസിസ്റ്റൻ്റ്, ഹോസ്പിറ്റൽ അറ്റൻഡർ ഗ്രേഡ് -  രണ്ട് എന്നീ തസ്തികകളിൽ  ദിവസവേതനാടിസ്ഥാനത്തിൽ കരാർ നിയമനത്തിന് ഡിസംബർ ഒൻപത് രാവിലെ 10 മുതൽ 12 വരെ  വാക്-ഇൻ- ഇൻ്റർവ്യൂ നടത്തും.
ഏഴാം ക്ലാസ് പാസായവർക്കാണ് അവസരം . പ്രായ പരിധി 36. സംവരണ വിഭാഗങ്ങൾക്ക് 40 വയസ് .  മുൻപരിചയമുളളവർക്കും   വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്കും  മുൻഗണന.
 താത്പ്പര്യമുള്ളവർ ബയോഡേറ്റ,യോഗ്യത  യും പ്രവർത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ തിരിച്ചറിയൽ രേഖ, എന്നിവയുടെ അസലും പകർപ്പും സഹിതം 
ആശുപത്രി  സൂപ്രണ്ടിൻ്റെ ഓഫീസിൽ നടക്കുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കണം
(കെ.ഐ.ഒ.പി.ആർ. 2829/21)

date