Skip to main content

പട്ടിക്കാട് ഹയർ സെക്കന്ററി സ്കൂളിന് സ്റ്റേഡിയം നിർമ്മിക്കുന്നതിന് തുക അനുവദിച്ചു 

സംസ്ഥാനസർക്കാർ 2020-21ലെ വാർഷിക ബജറ്റിൽ പട്ടിക്കാട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിന് 3 കോടി രൂപ അനുവദിച്ചു. സ്റ്റേഡിയം നിർമ്മിക്കുന്നതിന്റെ രൂപരേഖ തയ്യാറാക്കുന്നതിന് സംസ്ഥാന കായിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ റവന്യൂ മന്ത്രി കെ.രാജനൊപ്പം സ്കൂൾ സന്ദർശിച്ചു. കായിക വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ ആർ ബിന്ദു, ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി സജു, എൻജിനീയർമാരായ ബാല മോഹൻ, ശ്രീജിത്ത്, വിഷ്ണു ഗോപൻ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, സ്കൂൾ പിടിഎ ഭാരവാഹികൾ തുടങ്ങിയവർ മന്ത്രിയോടൊപ്പം സ്ഥലം സന്ദർശിച്ചു.

date