തൃശ്ശൂർ ജില്ലയിൽ 345 പേർക്ക് കൂടി കോവിഡ്, 355 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ ഞായറാഴ്ച (05/12/2021) 345 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു; 355 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,381 ആണ്. ജില്ലയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 5,43,777 ആണ്. 5,37,241 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ ഞായറാഴ്ച സമ്പർക്കം വഴി 340 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിനു പുറത്തു നിന്നും വന്ന ഒരാൾക്കും ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. 4,283 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 858 പേർക്ക് ആന്റിജൻ പരിശോധനയും, 3,262 പേർക്ക് ആർടി പിസിആർ പരിശോധനയും, 163 പേർക്ക് ട്രുനാറ്റ് സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 37,14,007 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നത്തെ ടെസ്റ്റ് പസിറ്റിവിറ്റി നിരക്ക് 08.06% ആണ്.ജില്ലയിൽ ഇതുവരെ 40,99,507 ഡോസ് കോവിഡ് 19 വാക്സിൻ വിതരണം ചെയ്തു. ഇതിൽ 23,40,349 പേർ ഒരു ഡോസ് വാക്സിനും, 17,59,158 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.
- Log in to post comments