Skip to main content

ദേശീയ തല  പെയിന്റിംഗ് മത്സരത്തിന് തുടക്കം 

ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി (ബി.ഇ.ഇ) സംഘടിപ്പിക്കുന്ന ദേശീയ പെയിന്റിംഗ് മത്സരത്തിന്റെ  ഭാഗമായി നടത്തുന്ന സംസ്ഥാന മത്സരത്തിന് തുടക്കം. നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻ.ടി.പി.സി) , എനർജി മാനേജ്‌മെന്റ് സെന്റർ (ഇ.എം.സി) കേരള എന്നിവയുടെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.  ചെമ്പൂക്കാവ് ഹോളി ഫാമിലി കോൺവെൻ്റ് ഗേൾസ് ഹൈസ്കൂളിൽ നടന്ന മത്സരം പി ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശൂർ എ.സി. പി കെ രാജു, വിദ്യാഭ്യാസ ഉപഡയറക്ടർ  മദന മോഹനൻ ടി വി, കൗൺസിലർ രജി റോയ് , ജില്ല കോ ഓർഡിനേറ്റർ ഡോ.ടി.വി വിമൽ കുമാർ, പ്രധാന അധ്യാപിക സി ജോസഫൈൻ , ജേക്കബ് ചിറയത്ത്, ഗീത എന്നിവർ പങ്കെടുത്തു.

date