Skip to main content

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റ് - വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരം

 

 

 

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് 'ബേപ്പൂരിലെ അസ്തമയ കാഴ്ചകള്‍'എന്ന വിഷയത്തില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.  എ3 പേപ്പറില്‍ ആക്രിലിക്/ വാട്ടര്‍കളര്‍ ഉപയോഗിച്ചാണ് രചന നടത്തേണ്ടത്.  ഡിജിറ്റലായി വരച്ച ചിത്രങ്ങള്‍ സ്വീകരിക്കില്ല.  വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്നുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് സഹിതം രചനകള്‍ സെക്രട്ടറി, ഡിറ്റിപിസി, മാനാഞ്ചിറ, കോഴിക്കോട് എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖാന്തിരമോ എത്തിക്കണം.  അവസാന തീയതി ഡിസംബര്‍ 10.  ഒന്ന്, രണ്ട് സ്ഥാനം നേടുന്നവര്‍ക്ക് സമ്മാനം നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങള്‍ ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ഫെസ്റ്റ് വേദിയില്‍ പ്രദര്‍ശിപ്പിക്കും.

date