Skip to main content

രേഖകള്‍ ഹാജരാക്കണം

 

 

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വിധവാ പെന്‍ഷന്‍/അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍  പുനര്‍ വിവാഹം/വിവാഹം കഴിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം  ഗസറ്റഡ് ഓഫീസറില്‍ നിന്നോ  വില്ലേജ് ഓഫീസറില്‍ കുറയാതെയുള്ള റവന്യൂ അധികാരികളില്‍ നിന്നോ ഡിസംബര്‍ 31 നു മുമ്പായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹാജരാക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  60 വയസ് കഴിഞ്ഞവര്‍  സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാല്‍ പഞ്ചായത്ത് രേഖകളില്‍ വയസ്സ് 60 കഴിഞ്ഞിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്ത 60 വയസ്സില്‍ താഴെയുള്ളവരുടെ പെന്‍ഷന്‍ തടഞ്ഞു വയ്ക്കുമെന്നും  ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date