Skip to main content

ട്രഷറി ഉദ്യോഗസ്ഥരുടെ  യോഗം ചേർന്നു 

 

 

 

കേരളത്തിലെ ട്രഷറികൾ കൂടുതൽ ജനസൗഹൃദമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. ആധുനികവൽക്കരണം കൂടുതൽ സബ്ട്രഷറികളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ട്രഷറി ഉദ്യോഗസ്ഥരുടെ  യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രായമായവർ ഉൾപ്പടെയുള്ള ആളുകൾ എത്തുന്ന ട്രഷറികളിൽ അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. ട്രഷറികൾ ആധുനികമായി മാറിക്കഴിഞ്ഞു. ബാങ്കുകളിൽ ഉള്ളതുപോലുള്ള മികച്ച സൗകര്യങ്ങൾ ട്രഷറികളിൽ ഇപ്പോൾ ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.ട്രഷറി ഡയറക്ടർ എ.എം ജാഫർ, ഡെപ്യൂട്ടി ഡയറക്ടർ ടി.സി സുരേഷ്, ജില്ലാ, സബ് ട്രഷറി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date