Skip to main content

അഴിമതി വിരുദ്ധ ദിനാചരണം

കേരള ലോകായുക്തയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 9ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം ആചരിക്കും. നിയമസഭാ മന്ദിരത്തിലെ ബാങ്ക്വറ്റ് ഹാളിൽ വൈകിട്ട് 3.30 നാണ് ദിനാചരണ സമ്മേളനം. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനത്തിൽ  പത്മവിഭൂഷൻ ഡോ. അടൂർ ഗോപാലകൃഷ്ണൻ മുഖ്യാതിഥിയാകും. അഭിഭാഷകരും നിയമവിദ്യാർത്ഥികളും ജീവനക്കാരും പങ്കെടുക്കും.
പി.എൻ.എക്സ്. 4941/2021

date