Skip to main content

സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും സമിതി അട്ടപ്പാടി സന്ദർശിക്കും

സ്ത്രീകളുടെയും ട്രാൻസ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച കേരള നിയമസഭ സമിതി 14ന്  രാവിലെ 10 മണിക്ക് പാലക്കാട് അട്ടപ്പാടി ആദിവാസി ഊരുകളിലെ ശിശുമരണം നടന്ന വീടുകൾ സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ടിന് അഗളി 'കില' ഓഡിറ്റോറിയത്തിൽ യോഗം ചേർന്ന് വിഷയത്തിൽ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. പൊതുജനങ്ങൾ, സന്നദ്ധ സംഘടനാപ്രതിനിധികൾ എന്നിവരിൽ നിന്ന് പരാതികൾ സ്വീകരിക്കും.
സമിതി മുൻപാകെ പരാതി സമർപ്പിക്കാൻ താത്പര്യമുള്ള വ്യക്തികൾക്കും സംഘടന പ്രതിനിധികൾക്കും യോഗത്തിൽ ഹാജരായി സമിതി അദ്ധ്യക്ഷയെ സംബോധന ചെയ്ത് പരാതി രേഖാമൂലം സമർപ്പിക്കാം.
പി.എൻ.എക്സ്. 4946/2021

date