Skip to main content

വിദ്യാഭ്യാസ ശ്രേഷ്ഠ അവാര്‍ഡ് ദാനം ഇന്ന്

കോട്ടയം നഗരസഭയിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ നൂറു ശതമാനം വിജയം നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍, ഐ.എ. എസ് റാങ്ക് ജേതാവ് സമീറ സലിം, സന്തോഷ് ട്രോഫി ജേതാവ് ജസ്റ്റിന്‍ ജോര്‍ജ്ജ് എന്നിവരെ ഇന്ന് (ജൂണ്‍ 22) ആദരിക്കും. ഉച്ചയ്ക്ക് രണ്ടിന് മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുന്ന ചടങ്ങ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അവാര്‍ഡ് ദാനവും അദ്ദേഹം നിര്‍വഹിക്കും. നഗരസഭാ അദ്ധ്യക്ഷ ഡോ. പി. ആര്‍.സോന അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സന്തോഷ് കുമാര്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ജോസ് പള്ളിക്കുന്നേല്‍, കെ.കെ. പ്രസാദ്, ലീലാമ്മ ജോസഫ്, കെ.ജെ. സനില്‍, കൗണ്‍സിലര്‍മാരായ സി.എന്‍. സത്യനേശന്‍, എം. പി. സന്തോഷ് കുമാര്‍, ടി.സി. റോയി, ടി.എന്‍. ഹരികുമാര്‍,കുഞ്ഞുമോന്‍.കെ.മേത്തര്‍, പൊതു വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടര്‍ എ.കെ അരവിന്ദാക്ഷന്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി. ഷൈലകുമാരി എന്നിവര്‍ സംസാരിക്കും. സ്ഥിരം സമിതി അദ്ധ്യക്ഷ ലില്ലിക്കുട്ടി മാമന്‍ സ്വാഗതവും സെക്രട്ടറി പി.കെ സജീവ് നന്ദിയും പറയും.

date