Skip to main content

അനുശോചിച്ചു

 

ഗായകന്‍ എസ്.വി പീര്‍മുഹമ്മദിന്റെ നിര്യാണത്തില്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി അനുശോചിച്ചു. ഖബറടക്കത്തിനുശേഷം വളപ്പട്ടണം മന്നമസ്ജിദ് പരിസരത്ത്  നടന്ന അനുശോചന യോഗത്തില്‍ അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് അധ്യക്ഷനായി. പക്കര്‍ പന്നൂര്, ഫൈസല്‍ എളേറ്റില്‍, തലശ്ശേരി റഫീഖ്, കണ്ണൂര്‍ ഷക്കീല്‍, സമീല്‍ ഷര്‍വാണി, എന്‍.സി മുഹമ്മദ് വയനാട്, കണ്ണൂര്‍ മമ്മാലി, എം.എ ഗഫൂര്‍, പീര്‍ സമീര്‍, ബക്കര്‍ തോട്ടുങ്ങല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഓണ്‍ലൈനായി നടന്ന അനുശോചനയോഗത്തില്‍ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അധ്യക്ഷനായി. റസാഖ് പയമ്പ്രോട്ട്, പുലിക്കോട്ടില്‍ ഹൈദരാലി, എം.കെ ജയഭാരതി, ബഷീര്‍ ചുങ്കത്തറ, ഒ.പി മുസ്തഫ, ബാപ്പു വാവാട്, കെ.വി അബൂട്ടി എന്നിവര്‍ സംസാരിച്ചു.

date