Skip to main content

പുലിക്കോട്ടില്‍ കൃതികള്‍  പ്രകാശനം ഇന്ന്

 

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി പ്രസിദ്ധീകരിച്ച പുലിക്കോട്ടില്‍ ഹൈദര്‍ കൃതികള്‍ പുസ്തക പ്രകാശനം ഇന്ന് (നവംബര്‍ 18) രാവിലെ 10ന് കൊണ്ടോട്ടി ഗവ.കോളജില്‍ നടക്കും. ഡോ. എം.എന്‍ കാരശ്ശേരിയാണ് പുലിക്കോട്ടില്‍ കൃതികള്‍ സമാഹരിച്ചത്. ടി.കെ ഹംസ പ്രകാശനം നിര്‍വഹിക്കും. ഗായിക എം.കെ ജയഭാരതി ഏറ്റുവാങ്ങും. അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അധ്യക്ഷനാവും. ഫൈസല്‍ എളേറ്റില്‍ പുസ്തകം പരിചയപ്പെടുത്തും. പുലിക്കോട്ടില്‍ കൃതികള്‍ അനാമിക  ആലപിക്കും. ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി അബ്ദുല്‍ ലത്തീഫ്, പുലിക്കോട്ടില്‍ സ്മാരകം സെക്രട്ടറി പി.പി റഹ്മത്തുള്ള എന്നിവര്‍ പങ്കെടുക്കും.

date