Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

 

കേന്ദ്ര സര്‍ക്കാര്‍ ഭവനവും നഗര ദാരിദ്ര ലഘൂകരണ വകുപ്പിന് കീഴിലുള്ള നാഷണല്‍ അര്‍ബന്‍ ലൈവ്ലിഹുഡ് മിഷനും കുടുംബശ്രീയും സെന്റര്‍ ഫോര്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് എഡ്യൂക്കേഷണല്‍ ഗൈഡന്‍സും (സി.ഇ.ഇ.ജി) സംയുക്തമായി നടപ്പിലാക്കുന്ന വിവിധ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍   (ആയുര്‍വേദ സ്പാ തെറാപ്പി), മള്‍ട്ടി കുസിന്‍ കുക്ക് (ഹോട്ടല്‍ മാനേജ്മന്റ്), സിഎന്‍സി ഓപ്പറേറ്റര്‍, മൊബൈല്‍ഫോണ്‍ ഹാര്‍ഡ്‌വെയര്‍ റിപ്പയര്‍ ടെക്‌നീഷ്യന്‍ തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കോഴ്‌സുകള്‍ പൂര്‍ണമായും സൗജന്യമാണ്. പഠന സാമഗ്രികള്‍ സൗജന്യമായി ലഭിക്കും. റസിഡന്‍ഷ്യല്‍ കോഴ്‌സുകള്‍ക്ക് ഭക്ഷണവും താമസവും ലഭിക്കും. നോണ്‍ റസിഡന്‍ഷ്യല്‍ കോഴ്‌സുകള്‍ക്ക് സ്‌റ്റൈപ്പന്റ് ലഭിക്കും. ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റും ജോലിയും ലഭിക്കും.  പോസ്റ്റ് പ്ലേസ്‌മെന്റ് സപ്പോര്‍ട്ടും ഉണ്ടായിരിക്കും. അപേക്ഷകര്‍ എസ്.എസ്.എല്‍.സി / പ്ലസ്ടു  പാസായ  18 നും 35 നും ഇടയില്‍ പ്രായമുള്ളവരും ഏതെങ്കിലും നഗരസഭയിലോ കോര്‍പറേഷനിലോ സ്ഥിരതാമസക്കാരും ആയിരിക്കണം ഫോണ്‍ :8592921166, 8592921144

date