Skip to main content

സായുധ സേനാ പതാക ദിനാചരണവും പതാക വിതരണ ഉദ്ഘാടനവും നടത്തി

 
ഇടുക്കി ജില്ലാ  സൈനിക ക്ഷേമ ഓഫീസിന്റേയും ജില്ലാ സൈനിക ക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 7ന് സായുധ സേനാ പതാക ദിനാചരണം നടത്തി. ഇതോടനുബന്ധിച്ച് രാവിലെ 10.30 ന്  തൊടുപുഴ മുന്‍സിപ്പല്‍ ഓഫീസില്‍ നടന്ന യോഗത്തില്‍ മേജര്‍ (റിട്ട.) അമ്പിളിയില്‍ നിന്നും പതാക സ്വീകരിച്ചു കൊണ്ട് പതാക വിതരണത്തിന്റെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാര്‍ സനീഷ് ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. ജി്ല്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ശിവരാമന്‍ എം. പി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എ.കിഷന്‍, ജില്ലാ സൈനിക ബോര്‍ഡ് അംഗങ്ങളായ കൃഷ്ണപിള്ള, അഡ്വ. റജി ജോര്‍ജ്, ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ ക്ലര്‍ക്ക് വേണു കെ.കെ എന്നിവര്‍ സംസാരിച്ചു.  
 

date