Skip to main content

ജില്ലയില്‍ 453 പേര്‍ക്കു കോവിഡ്; 44 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 453 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 22 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു.   44 പേര്‍ രോഗമുക്തരായി. 4761 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 193 പുരുഷന്‍മാരും 202 സ്ത്രീകളും 51 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 89 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 3948 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 339612 പേര്‍ കോവിഡ് ബാധിതരായി. 332347 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20919 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-52

തിടനാട്-28

വൈക്കം-19

മരങ്ങാട്ടുപിള്ളി-17

അതിരമ്പുഴ-16

കാണക്കാരി, പനച്ചിക്കാട്-13

ചങ്ങനാശേരി-12

കടുത്തുരുത്തി, രാമപുരം-11

മേലുകാവ്, പുതുപ്പള്ളി, മുണ്ടക്കയം-10
       
കരൂര്‍-9

കൂട്ടിക്കല്‍, ചിറക്കടവ്, പാലാ, കിടങ്ങൂര്‍, മീനച്ചില്‍- 8
       
വാകത്താനം, അയ്മനം, കുറവിലങ്ങാട്- 7

പാമ്പാടി, മൂന്നിലവ്, എരുമേലി, ഭരണങ്ങാനം, മാടപ്പള്ളി, കടനാട്-6

തീക്കോയി, എലിക്കുളം, പൂഞ്ഞാര്‍ തെക്കേക്കര, മുത്തോലി, വിജയപുരം-5

കങ്ങഴ, കുമരകം, കുറിച്ചി, തലനാട്, മാഞ്ഞൂര്‍, തൃക്കൊടിത്താനം, പാറത്തോട്, പൂഞ്ഞാര്‍, നീണ്ടൂര്‍- 4
       
വാഴപ്പള്ളി, അയര്‍ക്കുന്നം, പായിപ്പാട്, കടപ്ലാമറ്റം, കാഞ്ഞിരപ്പള്ളി, അകലക്കുന്നം, വാഴൂര്‍, ഏറ്റുമാനൂര്‍, വെള്ളൂര്‍, നെടുംകുന്നം- 3

മുളക്കുളം, വെള്ളാവൂര്‍, മണിമല, കൂരോപ്പട, ഈരാറ്റുപേട്ട, കറുകച്ചാല്‍, മണര്‍കാട്, തലയാഴം, ആര്‍പ്പൂക്കര, തലയോലപ്പറമ്പ്, കല്ലറ, കോരുത്തോട്, പള്ളിക്കത്തോട്, ഞീഴൂര്‍- 2        
       
മറവന്തുരുത്ത്, കൊഴുവനാല്‍, തലപ്പലം, ചെമ്പ്, ടിവി പുരം, വെളിയന്നൂര്‍- 1

date