Skip to main content

സംസ്ഥാന അക്ഷയ ഊര്‍ജ്ജ അവാര്‍ഡിന് അപേക്ഷിക്കാം

 

സംസ്ഥാനത്ത് ഊര്‍ജ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളവര്‍ക്ക് അക്ഷയ ഊര്‍ജ്ജ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. പൊതു സ്ഥാപനങ്ങള്‍, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, ഗവേഷണസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, യുവസംരംഭകര്‍, വാണിജ്യ സംരംഭകര്‍, ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ അനെര്‍ട്ട് മുഖേന അവാര്‍ഡുകള്‍ നല്‍കുന്നത്. 2019 ഏപ്രില്‍ ഒന്നുമുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാനതലത്തില്‍ രൂപീകരിക്കപ്പെട്ട മോണിറ്ററിങ് കമ്മിറ്റിക്കാണ് അവാര്‍ഡ് നിര്‍ണയ മേല്‍നോട്ട ചുമതല. ഓരോ മേഖലയിലും അവാര്‍ഡിന് അര്‍ഹരായവര്‍ക്ക് ഒരുലക്ഷം വീതവും ഫലകവും പ്രശസ്തിപത്രവും നല്‍കും. ഈ രംഗത്ത് സമഗ്ര സംഭാവന നല്‍കിയ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്കും പ്രത്യേക അവാര്‍ഡ് നല്‍കും. അപേക്ഷാ ഫോറവും മറ്റു മാര്‍ഗനിര്‍ദ്ദേശങ്ങളും www.anert.gov.in ല്‍ ലഭിക്കും. നിശ്ചിത അപേക്ഷകള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, അനെര്‍ട്ട്, വികാസ്ഭവന്‍ പി ഒ, തിരുവനന്തപുരം- 695033 വിലാസത്തില്‍ ഡിസംബര്‍ 31 നകം ലഭ്യമാക്കണം. ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28 ന് അവാര്‍ഡ് വിതരണം ചെയ്യും. വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ 1800-425-1803.

date