Skip to main content

കേരള സംസ്ഥാന യുവജന കമീഷന്‍ പ്രസംഗ മത്സരം

ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമീഷന്‍ യുവജനങ്ങള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23ന് തിരുവനന്തപുരം ഗാന്ധി സ്മാരക നിധി ഹാളിലാണ് മത്സരം. വിജയികള്‍ക്ക് ഒന്നാം സ്ഥാനത്തിന് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. അഞ്ച് മിനിറ്റാണ് സമയം ലഭിക്കുക. പ്രസംഗവിഷയം അഞ്ച് മിനിറ്റ് മുമ്പ് നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ ബയോഡേറ്റ സഹിതം youthday2020@gmail.com എന്ന മെയില്‍ വിലാസത്തില്‍ ഡിസംബര്‍ 20ന് അഞ്ച് മണിക്കകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് 0471 2308630, 8086987262

date