Skip to main content

ശില്‍പശാല സംഘടിപ്പിച്ചു

ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കും ബന്ധപ്പെട്ട ജീവനക്കാര്‍ക്കുമായി 2018ലെ നിക്ഷേപം പ്രോല്‍സാഹിപ്പിക്കലും സുഗമമാക്കലും ആക്ട്, 2019ലെ എം.എസ്.എം.ഇ ഫെസിലിറ്റേഷന്‍ ആക്റ്റ്, കെ-സ്വിഫ്റ്റ് എന്നീ വിഷയങ്ങളില്‍ ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മഞ്ചേരി വുഡ് ബൈന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്‍പശാല അഡ്വ: യു.എ ലത്തീഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മഞ്ചേരി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് (ഇന്‍ചാര്‍ജ്) മുരളി വി.കെ മുഖ്യ പ്രഭാഷണം നടത്തി. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ വരുത്തിയ പുതിയ മാറ്റങ്ങളെ സംബന്ധിച്ച് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്  കെ സോമനും, കെ-സ്വിഫ്റ്റ് സംബന്ധിച്ച് കെ.എസ്.ഐ.ഡി.സി പ്രൊജക്റ്റ് എക്‌സിക്യൂട്ടീവ് സിദ്ധാര്‍ത്ഥന്‍ കെ. വിയും ക്ലാസെടുത്തു. ഉപജില്ലാ വ്യവസായ ഓഫീസര്‍ സുനിത എം.എസ്. സ്വാഗതവും എം.സി സെയ്തലവി നന്ദിയും പറഞ്ഞു.
 

date