Skip to main content

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: ഹെറിറ്റേജ് വാക് സംഘടിപ്പിച്ചു

 

 

 

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി ഹെറിറ്റേജ് വാക് സംഘടിപ്പിച്ചു. കോഴിക്കോട് മര്‍ച്ചന്റ് നേവി ക്ലബ് നാവിക സ്മാരകത്തില്‍ നിന്നാരംഭിച്ച യാത്ര എം.വി ശ്രേയാംസ് കുമാര്‍ എം.പി ഹെറിറ്റേജ് വാക് ലീഡര്‍ ക്യാപ്റ്റന്‍ കെ.കെ ഹരിദാസിന് പതാക നല്‍കികൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. സബ് കലക്ടര്‍ വി ചെല്‍സസിനി അധ്യക്ഷത വഹിച്ചു.

ടൂറിസം വകുപ്പും ഡി.ടി.പി.സിയും ചേര്‍ന്നാണ് ഹെറിറ്റേജ് വാക് സംഘടിപ്പിച്ചത്. വടക്കേ കടല്‍ പാലം, ലൈറ്റ് ഹൗസ്, ബുദ്ധ വിഹാരം, കാനോലി പാര്‍ക്ക്, ഓള്‍ഡ് കോര്‍പ്പറേഷന്‍ ഓഫീസ് സില്‍ക്ക് സ്ട്രീറ്റ്, വലിയങ്ങാടി, ഗുജറാത്തി സ്ട്രീറ്റ്, ഹലുവാ ബസാര്‍ എന്നിവിടങ്ങളിലൂടെയുള്ള യാത്ര കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ സമാപിച്ചു. ടൂറിസം ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, വണ്‍ ഇന്ത്യ കൈറ്റ് ടീം, പൊതുജനങ്ങള്‍ ഹെറിറ്റേജ് വാക്കില്‍ പങ്കെടുത്തു. ചടങ്ങില്‍ ഡി.ടി.പി.സി സെക്രട്ടറി നിഖില്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

date